
നോ ബ്രോക്കർ ആപ്പിൽ ലിസ്റ്റ് ചെയ്ത ഒരു ബെംഗളൂരു അപ്പാർട്ട്മെന്റിന്റെ പരസ്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. കഷ്ടിച്ച് ഒരു ചെറിയ കട്ടിൽ മാത്രം ഇടാൻ സൗകര്യമുള്ള ഒരു കുഞ്ഞു മുറിയും ഒരു കട്ടിലുമാണ് വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിമിതമായ സൗകര്യത്തിന് മാസവാടകയായി ഈടാക്കുന്നത് 12,000 രൂപയാണ്. ഈ പരസ്യത്തിന്റെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിലാണ് ഉപയോക്താവ് പങ്കുവച്ചത്.
അതേസമയം അമിതമായി മാസ വാടക ഈടാക്കികൊണ്ടുള്ള ഈ പരസ്യത്തിന് വലിയ വിമർശനവും പരിഹാസവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 5,000 രൂപ കൊടുത്താൽ ഇതിലും സൗകര്യങ്ങളുള്ള ഹോസ്റ്റൽ മുറി കിട്ടുമെന്നായിരുന്നു സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ ചിലർ ചൂണ്ടികാണിച്ചത്. ഇത് ടോയ്ലറ്റിനെ കിടപ്പുമുറി ആക്കി മാറ്റിയതാണോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്നാൽ റെഡ്ഡിറ്റ് ഉപയോക്താവ് പങ്കിട്ട ഘടകങ്ങൾക്കൊപ്പം, പരിമിതമായ സ്ഥലത്ത് രണ്ട് ചെറിയ അലമാരകൾക്കൊപ്പം ഗ്യാസ് സ്റ്റൗവോടുകൂടിയ മിതമായ പാചക സ്ഥലവും ചിത്രങ്ങളിൽ കാണാം. ഒരു ചെറിയ കുളിമുറിയും ഈ ഇടുങ്ങിയ സ്ഥലത്ത് ഉൾപ്പെടുത്തിയിരുന്നു. ഗ്യാസ് സ്റ്റൗ, സിലിണ്ടർ, വാട്ടർ പ്യൂരിഫയർ, ഒരു ചെറിയ ഫ്രിഡ്ജ്,ടിവി എന്നിവ ഉൾപ്പെടെ, ഏതാണ്ട് എഒറ്റ മുറിയും ഒരു കട്ടിലും വാടക 12,000 രൂപ; വൈറലായി പരസ്യം !ല്ലാം ഈ പരിമിതമായ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ ഒരു ജോലിക്കാരന്റെ സേവനവും ഇവിടെ ലഭിക്കുമെന്ന് പരസ്യത്തിൽ പറയുന്നു.






