
ഇന്ത്യന്‍ വിപണിയില്‍ ലൈഫ്സ്റ്റൈല്‍ പിക്ക് അപ്പ് ട്രക്ക് സെഗ്മെന്റിനെ കൂടുതല്‍ ജനപ്രിയമാക്കിയ ഒരു മോഡലാണ് ഇസൂസു D-മാക്സ് V-ക്രോസ്. ഇസൂസു D-മാക്സ് പിക്ക് അപ്പിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പുതുക്കിയ മോഡല്‍ തായ്ലന്ഡില് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. അടുത്തയാഴ്ച തായ് വിപണിയില്‍ ഇത് വില്‍പ്പനയ്ക്കെത്തും. ബേസ് വേരിയന്റിന് 5,45,000 ബാറ്റ്, ഏകദേശം 12.26 ലക്ഷം രൂപ മുതല്‍ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു.
ടോപ്പ്-സ്പെക്ക് V-ക്രോസ് 3.0 4×4 ഓട്ടോമാറ്റിക് വേരിയന്റിന് ഏറ്റവും വിപുലമായ അപ്ഡേറ്റുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ് സ്പെക്കിന് 12,57,900 ബാറ്റ്, ഏകദേശം 28.30 ലക്ഷം രൂപയോളം ചെലവ് വരും. 2024 ഇസൂസു D-മാക്സ് ഫെയ്സ്ലിഫ്റ്റിനായുള്ള സ്റ്റൈലിംഗ് അപ്ഡേറ്റുകള് പരുക്കന്‍ പ്രൊഫൈല്‍ കൂടുതല്‍ ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. പൊതുവെ ബോള്‍ഡ്-ലുക്കിംഗ് എസ്യുവികളിലും പിക്ക് അപ്പ് ട്രക്കുകളിലും വരുന്ന ഒരു മസ്കുലാര്‍ രൂപഘടന വാഹനത്തിന് ലഭിക്കുന്നു. D-മാക്സിന്റെ ഫ്രണ്ട് പ്രൊഫൈല്‍ വലിയൊരു നവീകരണത്തിന് വിധേയമായതായി കാണാം. ബ്ലാക്ക് ഗ്രേ & ബ്ലാക്ക് ക്രോം ഫിനിഷില്‍ പുതിയ ത്രീ ഡയമെന്‍ഷണല്‍ ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തില്‍ വരുന്നത്.
തായ്ലന്ഡില് പിക്ക്-അപ്പിനായി ചില പുതിയ കളര്‍ ഷേഡുകളും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. അകത്തളത്തില്‍, 2024 D-മാക്സ് ഫെയ്സ്ലിഫ്റ്റിനൊപ്പം ഇസൂസു ഒരു പുതിയ പ്രീമിയം ഫീച്ചറുകള്‍ ചേര്‍ത്തു. റേഞ്ച്-ടോപ്പിംഗ് V-ക്രോസ് ട്രിമ്മില്‍ പുതിയ 7.0 ഇഞ്ച് MID സ്ക്രീന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, 8 -വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് & റിയര്‍ പാസഞ്ചര്‍മാര്‍ക്ക് യുഎസ്ബി സി പോര്‍ട്ടുകളും, അഡ്വാന്‍സ്ഡ് PM 2.5 എയര്‍ ഫില്‍ട്ടറും ലഭിക്കും.
തായ്ലന്ഡില്, 2024 ഇസൂസു D-മാക്സ് ഫെയ്സ്ലിഫ്റ്റ് നിലവിലുള്ള എഞ്ചിന് ഓപ്ഷനുകളില്‍ തന്നെ തുടരും. ഇതില്‍ 1.9 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്നു. 1.9 ലിറ്റര്‍ യൂണിറ്റ് 163 bhp പീക്ക് പവറും 360 Nm പരമാവധി ടോര്‍ക്കും നല്കുന്നു. 3.0 ലിറ്റര്‍ യൂണിറ്റ് 190 bhp മാക്സ് പവറും 450 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാന്സ്മിഷന് ചോയിസുകളില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. RWD, 4WD ഫോര്‍മാറ്റുകള്‍ വാഹനത്തില്‍ ലഭ്യമാണ്.






