
പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ച് നടന് പ്രസന്ന.'ഹാപ്പി ബേര്‍ത്ത് ഡേ കണ്ണമ്മാ, നീ എന്റെ ജീവിതത്തിലെ നിധിയാണ്' പ്രസന്ന എഴുതി. സ്നേഹയ്ക്കൊപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ ഫോട്ടോ ആക്കി, അതെല്ലാം ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'ഇനിയും മനോഹരമായ ഒരുപാട് ഫോട്ടോകളും, അതിലേറെ മനോഹരമായ ഓര്‍മകളും നിനക്കൊപ്പം കലക്ട് ചെയ്യണം' എന്നും പ്രസന്ന പറഞ്ഞിട്ടുണ്ട്.
പോസ്റ്റിന് താഴെ സ്നേഹം അറിയിച്ച് സ്നേഹയും എത്തി. 'ലവ് യു ഡാഡ' എന്നാണ് സ്നേഹയുടെ കമന്റ്. സെലിബ്രിറ്റികളും ആരാധകരും അടക്കം നിരവധി ആളുകള്‍ പ്രസന്നയുടെ പോസ്റ്റിന് താഴെ സ്നേഹയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.2012 ല്‍ ആണ് സ്നേഹയുടെയും പ്രസന്നയും പ്രണയ വിവാഹം നടന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.






