
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5400 രൂപയായി. പവന് വില 43,200 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 30 രൂപ വര്‍ധിച്ച് 4463 ല്‍ എത്തി.കഴിഞ്ഞ വര്ഷത്തിനേക്കാള് 20%ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.
2011 ല്‍ അന്താരാഷ്ട സ്വര്‍ണ്ണവില 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012 -13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് പവന് വില 24000 വും ഗ്രാമിന് 3000 രൂപയുമായിരുന്നു. സ്വര്‍ണ്ണ വില ഇന്ത്യയില്‍ കുറയാതെയിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്ബ്ബലമായതാണ്. ഇന്ത്യന്‍ വില ദുര്‍ബലമാകുന്നതനുസരിച്ച് സ്വര്‍ണ്ണവില കൂടുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു.






