നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമം ലംഘനം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്രചെയ്യുന്ന ഒരു പോലീസ് ഉദ്യേഗസ്ഥന് ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറുന്ന വീഡിയോയാണ് ഇത്. @Trains of India എന്ന ട്വിറ്റര്‍ (X) അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഡീയോ @Ghar Ke Kalesh എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചതിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ കാണാനിടയായത്.
വീഡിയോയില്‍ വന്ദേ ഭാരത് ട്രെയിനില്‍ ടിക്കറ്റില്ലാതെ യൂണിഫോമില്‍ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയ ടിടിഇ ടിക്കറ്റില്ലാതെയുള്ള ഉദ്യോഗസ്ഥന്റെ യാത്രയെ ചോദ്യം ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ടിക്കറ്റിലാതെ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് മറ്റ് യാത്രക്കാര്‍ ബസില്‍ പോകാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ താന്‍ കയറേണ്ട ട്രെയിന്‍ തനിക്ക് മിസ്സായെന്നും അതിനാലാണ് വന്ദേ ഭാരതില്‍ കയറിയതെന്നും പോലീസ് ടിടിഇയോട് വിശദീകരിക്കുന്നു. തുടര്‍ന്ന് തന്റെ തെറ്റ് പൊറുക്കണമെന്നും പോലീസുകാരന് ടിടിഇയോട് അഭ്യാര്‍ത്ഥിച്ചു.
എന്നാല്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പോലീസുകാരനോട് ദേഷ്യപ്പെടുകയും പോലീസിനെ വഴക്ക് പറയുകയും ചെയ്യുന്നു. ഇതിനിടെ ഒരു യാത്രക്കാരന് ടിടിയോട് പോലീസുകാരനെ ട്രെയിനില്‍ നിന്നും ഇറക്കിവിടാന്‍ പറയുന്നതും ശ്രദ്ധേയമാണ്. 'ഈ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യണം. അയാള്‍ തന്റെ അധികാരം മുതലെടുക്കുകയാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. നിരവധി പേര് ഇത്തരത്തില്‍ പെരുമാറുന്ന പോലീസുകാരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഴുതി. 'യൂണിഫോം ധരിച്ചാല്‍ എല്ലാവരുടെയും മേല്‍ അധികാരമുണ്ടെന്ന് അവര്‍ കരുതുന്നു. കൊള്ളാം, അവര്‍ അഴിമതിക്കാരാണ്, 800 രൂപ ടിക്കറ്റ് എടുത്താല്‍ അവര്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍, യാത്രയാണെങ്കിലും എല്ലാം സൗജന്യമായി എടുക്കുന്നതാണ് ഇവര്‍ക്ക് ശീലം. യാത്ര അല്ലെങ്കില്‍ എന്തെങ്കിലും റെസ്റ്റോറന്റോ മദ്യമോ. ലജ്ജയില്ലാത്തവന്മാര്' മറ്റൊരു കാഴ്ചക്കാരന് കുറച്ച് കൂടി രൂക്ഷമായി പ്രതികരിച്ചു.

Comments