ത്രെഡ്സില്‍ അധികം വൈകാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും. ഫീച്ചര്‍ ഇതിനകം കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. പോസ്റ്റ് പങ്കിട്ട് അഞ്ച് മിനിറ്റിനുള്ളില്‍ എത്ര പ്രാവശ്യം വേണമെങ്കിലും എഡിറ്റ് ചെയ്യാന്‍ കഴിയുന്നു. എക്സില്‍ ഉപഭോക്താക്കളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷമാണ് എഡിറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്.
ഒരു പോസ്റ്റ് എക്സില്‍ എഡിറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഹിസ്റ്ററി കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ത്രെഡ്സില്‍ അങ്ങനെയല്ല.
ഇത് ത്രെഡ്സിലെ എഡിറ്റ് ഫീച്ചര്‍ ദുരുപയോഗം ചെയ്തേക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു പോസ്റ്റ് ത്രെഡ്സില്‍ പങ്കുവച്ചതിന് ശേഷം എതെങ്കിലും വിധത്തില്‍ അത് വൈറലായി കഴിഞ്ഞാല്‍ ആ പോസ്റ്റ് പൂര്ണ്മായും മാറ്റി എഴുതാനായി സാധിക്കും. ആദ്യം പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്റ് എന്താണെന്ന് കാണാനും സാധിക്കില്ല. പോസ്റ്റിന് മുകളില്‍ വലത് ഭാഗത്തായുള്ള ത്രീ ഡോട്ട് ബട്ടനില്‍ എഡിറ്റ് ഓപ്ഷന് കാണാം. അത് ക്ലിക്ക് ചെയ്യുന്നതിലൂടെ പോസ്റ്റ എഡിറ്റ് ചെയ്യാനായി സാധിക്കും.
ഇതിന് പുറമേ വോയ്സ് ത്രെഡ്സ് എന്ന പേരില്‍ പുതിയ ഫീച്ചറും ത്രെഡ്സ് അവതരിപ്പിക്കുന്നുണ്ട്. ഇൗ ഫീച്ചറിലൂടെ ആളുകള്‍ക്ക് പോസ്റ്റായി വോയ്സ് മെസേജ് പങ്കുവയ്ക്കാം. ശബ്ദമായി റിപ്ലൈയും പങ്കുവയ്ക്കാം. വോയ്സ് ത്രെഡ്സ് പങ്കുവെക്കാന്‍ മൈക്ക് ബട്ടന് ക്ലിക്ക് ചെയ്ത് വോയ്സ് റെക്കോര്‍ഡ് ചെയ്ത് പങ്കുവെച്ചാല്‍ മാത്രം മതി. ഇതിന്റെ കാപ്ഷന്‍ ഓട്ടോമാറ്റിക്കായി നിര്മിക്കപ്പെടുമെങ്കിലും അത് ആവശ്യ സാഹചര്യത്തില്‍ എഡിറ്റ് ചെയ്യാം.






