
വീണ്ടും പുതിയ അപ്ഡേഷനുമായി ഗൂഗിൾ. സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന ഈ അപ്ഡേഷൻ അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. ഈ അപ്ഡേറ്റിലൂടെ സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പുതിയ വഴികൾ പരീക്ഷിക്കുകയാണ് ഗൂഗിൾ. ഒരു ആശയം ജീവനുള്ളതാക്കാൻ കഴിയുന്ന ചിത്രം സൃഷ്ടിക്കുക, അല്ലെങ്കിൽ എഴുതിയ ഡ്രാഫ്റ്റിൽ സഹായം നേടുക എന്നിവയാണ് ഈ അപ്ഡേറ്റിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ അപ്ഡേഷൻ എത്തുന്നതോടെ ചോദ്യങ്ങൾക്ക് കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കാനാകും. പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ സെർച്ചുകൾക്ക് ഒരു ഹ്രസ്വ അവലോകനം നൽകുന്നു. സെർച്ചിൽ അവർ തിരഞ്ഞ വാക്യത്തിലെ വ്യാകരണവും മറ്റ് തെറ്റുകളും പരിശോധിക്കാൻ മറ്റൊരു അപ്ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു.
ഗൂഗിളിന്റെ ഇമേജൻ ഫാമിലി മോഡലുകള്‍ ഗൂഗിൾ സ്ലൈഡിലും മീറ്റിലും കാണുന്ന ഫീച്ചറുകൾക്ക് സമാനമായി എസ്ജിഇയിലെ ഇമേജ് ജനറേഷൻ നൽകുന്നത്. സെർച്ചിലെ ഗൂഗിളിന്റെ ജനറേറ്റീവ് എഐ, കമ്പനിയുടെ ഇമേജൻ ടെക്സ്റ്റ്-ടു-ഇമേജ് ഡിഫ്യൂഷൻ മോഡലുകളാണ് നൽകുന്നത്.






