
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ബോളിവുഡിന് മാത്രമല്ല ഹോളിവുഡിനും ഏറെ പ്രിയങ്കരിയായത് അമേരിക്കന്‍ പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതിനു ശേഷമാണ്. ഇവര്‍ക്ക് മാള്‍ട്ടി മറി ചോപ്ര ജൊനാസ് എന്ന മകളുമുണ്ട്. മുമ്പ് പലതവണ നിക്കിന്റെ മ്യൂസിക്ക് ഷോ കാണാന്‍ പ്രിയങ്ക എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മാള്‍ട്ടിയുടെ ഒരു വിഡിയോ ആണ്. അച്ഛന് നിക് ജൊനാസിന്റെ മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ മാള്‍ട്ടിയുടെ ക്യൂട്ട് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. നിക്ക് ജൊനാസും സഹോദരന്മാരും ഒന്നിച്ചുള്ള ജൊനാസ് ബ്രദേഴ്സിന്റെ മ്യൂസിക് പ്രോഗ്രാം നാഷ്വില്ലെയില്‍ നടന്നിരുന്നു. അച്ഛന്റെ പെര്‍ഫോര്‍മന്‍സ് കാണാനായാണ് അമ്മ പ്രിയങ്ക ചോപ്രയ്ക്കൊപ്പം മാള്‍ട്ടി എത്തിയത്. സ്റ്റേജിനോട് ചേര്‍ന്ന് അമ്മയ്ക്കൊപ്പമാണ് മാള്‍ട്ടി നിന്നിരുന്നത്. പാട്ടുപാടിക്കൊണ്ട് മകളെ കളിപ്പിക്കാനായി മകളുടെ അടുത്തേക്ക് നിക്ക് ജൊനാസ് എത്തി. അച്ഛന് പിന്നാലെ താരപുത്രി സ്റ്റേജിലേക്ക് നടന്നു കയറുകയായിരുന്നു. മാള്‍ട്ടിയുടെ സ്റ്റേജിലേക്കുള്ള വരവ് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒപ്പം പ്രിയങ്കയും സന്തോഷത്തോടെ ചിരിക്കുകയും മാള്‍ട്ടിയെ കയറ്റിവിടുന്നതും വീഡിയോയിലുണ്ട്.
മാള്‍ട്ടി ആദ്യം ആവേശപ്പെടുന്നതും പിന്നീട് കുഞ്ഞിളം കാലുകള്‍ വച്ച് പിച്ച പിച്ച നടന്ന് വേദിയിലേക്ക് കയറുന്നതും വീഡിയോയിലുണ്ട്. പെട്ടെന്നു തന്നെ പ്രിയങ്ക മാള്‍ട്ടിയെ പിടിക്കുന്നതും വീഡിയോയില്‍ കാണാം.





