
രണ്ടു വര്‍ഷത്തിനുളളില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപ ചെലവില്‍ യാത്രക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. നിര്‍മാണപ്രവൃത്തികള്‍ എന്‍കെ പ്രേമചന്ദ്രന് എംപിയും ഉദ്യോഗസ്ഥരും വിലയിരുത്തി.
2025 ഡിസംബറില്‍ പുതിയ റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്ന രീതിയില്‍ അതിവേഗത്തിലാണ് നിര്‍മാണം. റെയില്‍വേ സ്റ്റേഷന്റെ നിലവിലുളള കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റുന്ന പ്രവൃത്തിയും തുടരുകയാണ്. ദക്ഷിണറെയില്‍വേ നിര്‍മാണവിഭാഗം ഉദ്യോഗസ്ഥര്‍ നേരത്തെ നിശ്ചയിച്ച ഗോള്‍ഡ് ഗ്രേഡില്‍ നിന്ന് പ്ളാറ്റിനം ഗ്രേഡ് നിലവാരത്തിലേക്ക് പദ്ധതി മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചു.
ഒന്നാംടെര്‍മിനല്‍ അന്‍പത്തയ്യായിരം ചതുരശ്രഅടിയുളള അഞ്ചുനില കെട്ടിടം ഉള്‍പ്പെടുന്നതാണ് . നഗരത്തിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യവും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






