
ഐഫോൺ 15 സ്വന്തമാക്കാൻ യാചകവേഷത്തിൽ കടയിൽ എത്തിയ ഒരാളുടെ വീഡിയോയാണ് ഇപ്പോള് പുറത്തുവരുന്നത്. എക്സ്പെറിമെന്റ് കിംഗ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന ഒരു ഡിജിറ്റൽ ക്രിയേറ്റർ. ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറിൽ ആണ് ഇയാൾ യാചകവേഷത്തിൽ എത്തിയത്.
കടയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപഭോക്താക്കളെയും സാക്ഷിയാക്കിയാണ് ഭിക്ഷാടക വേഷത്തില് യുവാവ് തൻറെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നൽകിയത്. തുടര്ന്ന്അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താൻ ഏൽപ്പിച്ചു. ശേഷം കടയുടമ ജിതൻ ഹസാനി യാതൊരു മടിയും കൂടാതെ തന്റെ മുൻപിൽ നിന്ന യാചകന് ആപ്പിൾ ഐഫോൺ 15 നൽകി.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഒരു യാചകന് ഉയർന്ന വിലയുള്ള ഫോൺ വാങ്ങുന്നത് കണ്ട് ചിലർ അമ്പരന്നപ്പോൾ, മറ്റുള്ളവർ ഈ രംഗം സ്ക്രിപ്റ്റഡ് ആണെന്ന് അഭിപ്രായപ്പെട്ടു.







Comments