
വിവാഹശേഷം ആദ്യമായി റാമ്പില്‍ ചുവടുവെച്ച് ബോളിവുഡ് താരം പരിണീതി ചോപ്ര. ഡല്‍ഹിയില്‍ നടക്കുന്ന ലാക്മെ ഫാഷന്‍ വീക്കിലാണ് താരം പങ്കെടുത്തത്. സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്. സാരിയോടുളള സ്നേഹത്തെക്കുറിച്ചും പരിണീതി ചോപ്ര വാചാലയായി.
സില്‍വര്‍ സീക്വന്സിലുളള വെളള സാരിയില്‍ ഷോടോപ്പറായാണ് താരം പത്തിയത്. വിവാഹത്തിന് അണിഞ്ഞ പിങ്ക് വളകളും സിന്ദൂരവും അണിഞ്ഞിരുന്നു. ലയേഡ് നെക്ലേസും ഡയമണ്ട് സ്റ്റഡുമാണ് ആക്സസറിയാക്കിയത്. ഈ വര്‍ഷം ഞാന്‍ ഒരുപാട് ആഘോഷങ്ങള്‍ക്കായാണ് തയാറെടുക്കുന്നത് നിങ്ങളെന്നെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വിളിച്ചാലും ഞാന്‍ ഇങ്ങനെ വസ്ത്രം ധരിച്ചായിരിക്കും എത്തുക -പരിണീതി പറഞ്ഞു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സെപ്റ്റംബര്‍ 24 നാണ് പരിണീതി ചോപ്രയും എഎപി നേതാവുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. ഉദയ്പൂരിലെ ലീല പാലസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിാവഹത്തില് പങ്കെടുത്തിരുന്നത്.






