
ജീവിതം എപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരിയ്ക്കും എന്ന് വിശ്വസിക്കുന്ന ആളാണ് രഞ്ജു രഞ്ജിമാര്‍. പഴയതൊന്നും മറക്കാതെ ജീവിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് മുന്നോട്ടുള്ള ജീവിത ലക്ഷ്യത്തിന് പ്രചോദനമാവും. ആരുടെയും സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കാതിരിയ്ക്കുക. മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കുക. നമുക്കുള്ളത് നമ്മെ തേടിവരും എന്നാണ് തന്റെ വിശ്വാസം എന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.
ഞാന്‍ എങ്ങനെ ഇരിക്കണം എന്നത്, എന്റെ മാത്രം അവകാശം ആണ്, ഞാന്‍ ജീവിക്കുന്ന ചുറ്റുപാടും, സോസൈറ്റിയും, അതില്‍ പെടുന്ന ചില വ്യക്തികളും,എന്നെ അംഗീകരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരിക്കാം, അംഗീകരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം സ്വാതന്ദ്ര്യവും,
എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂര്‍ണമായി എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, ഒരിക്കലും പറ്റില്ല, എല്ലാം അംഗികരിക്കുമ്പഴും നമ്മുടേ ജീവിതത്തിന്റെ താക്കോല്‍ നമ്മുടേ കൈകളില്‍ തന്നെ ആയിരിക്കും, ഇതിനിടയില്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴുവാക്കാന്‍ ശ്രമിക്കുന്നവരും സര്‍വസാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണം
പിന്നെ നമ്മുടേ സന്തോഷോം അതു ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അതു കിട്ടുമ്പോള്‍ ആസ്വദിക്കുക നാളെ ആ സന്തോഷം നമ്മളെ തേടി വീണ്ടും വരുമെന്ന് ധരിച്ചു വച്ചു ജീവിക്കണ്ട, നമുക്ക് ചിരിക്കാന്‍ അറിയാമെങ്കില്‍ ആരുടെ മുന്നിലും പിടിച്ചു നില്കാം, അതൊരുതരം ട്രിക്ക് ആണേ- രഞ്ജു കുറിച്ചു.






