
തൊടുപുഴ: ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. കോൺഗ്രസ് -സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പോലീസ് ലാത്തിവീശി. സംഘർഷത്തിൽ പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും നേരിയ പരിക്കേറ്റു.






