
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. അഭിനയം മാത്രമല്ല സിനിമയുടെ മറ്റ് മേഖലകളിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പതിയെയായി ഓരോ നേട്ടങ്ങളും കീഴടക്കുകയായിരുന്നു താരം.
ഇപ്പോഴിതാ പൃഥ്വിക്ക് പിന്നാള് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് നസ്രിയ. ‘ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ ’എന്നായിരുന്നു നസ്രിയ കുറിച്ചത്. എന്റെ കുഞ്ഞനുജത്തിയാണ് നസ്രിയ എന്നാണ് പൃഥ്വി പറയാറുള്ളത്. കൂടെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇരുവരും കൂടുതല്‍ അടുത്തത്. ഇവളെപ്പോലെയൊരു സഹോദരി ഉണ്ടായിരുന്നെങ്കിലെന്ന് ശരിക്കും ആഗ്രഹിച്ചിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇടയ്ക്ക് നസ്രിയയും ഫഹദും പൃഥ്വിയെ കാണാനായും എത്തിയിരുന്നു.
അഭിനയത്തിനും സംവിധാനത്തിനും പുറമെ നിര്‍മ്മാണത്തിലും വിതരണത്തിലുമൊക്കെ മലയാളത്തിലെ ശക്തമായ സാന്നിധ്യമാണ് ഇന്ന് പൃഥ്വിരാജ്. സോണി പിക്ചേഴ്സിനേയും ഹോംബാലെയേയുമൊക്കെ മലയാളത്തിലേക്ക് എത്തിക്കാനും പൃഥ്വിരാജിന് സാധിച്ചു. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി വലിയ സിനിമകളാണ് പൃഥ്വിയുടേതായി അണിയറയിലുള്ളത്.






