
സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രമീള ജോഷായിയുടെയും മകളായ മേഘ്ന സുന്ദര്‍ രാജ് തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. വര്‍ഷങ്ങളുടെ പ്രണയത്തിനു ശേഷം കന്നഡ സിനിമാതാരം ചിരഞ്ജീവി സർജയെയാണ് മേഘ്ന വിവാഹം ചെയ്തിരുന്നു. എന്നാല്‍ മേഘ്നയ്ക്കൊരു കുഞ്ഞിനെ നല്കി ചിരഞ്ജീവി സർജ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. കുഞ്ഞിന്റെ മുഖമൊന്നു കാണാതെയാണ് ചിരഞ്ജീവി ഇഹലോകവാസം വെടിഞ്ഞത്. എങ്കിലും അതിനു ശേഷവും മേഘ്നയുടെ ജീവിതത്തിലെ എല്ലാ നല്ല വിശേഷങ്ങള്‍ക്കും അദൃശ്യസാന്നിധ്യമായി ചിരഞ്ജീവി ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ ചുവടുവയ്പ്പുകളിലും മേഘ്ന ചിരഞ്ജീവിയെ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ ചീരുവിന്റെ ജന്മദിനത്തില് ഒരുമിച്ചുള്ള സെല്‍ഫി ചിത്രവും ഹൃദയത്തില്‍ ചാലിച്ച ഒരു ആശംസകുറിപ്പും പങ്കുവച്ചിരിക്കുകയാണ് മേഘ്ന. ‘‘ഞങ്ങൾ ആഘോഷിക്കാൻ തിരഞ്ഞെടുക്കുന്നു, നിങ്ങളെ മാത്രം ആഘോഷിക്കൂ ചിരു! ഭർത്താവിന് ജന്മദിനാശംസകൾ!...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. താരത്തിന്റെ ആശംസകുറിപ്പിനു താഴെ നിരവധി പേര് ആശംസകള്‍ അറിയിക്കുന്നുണ്ട്.






