
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. രണ്ടാംവർഷ ബിസിഎ വിദ്യാർത്ഥിയാണ് യദു പരമേശ്വരൻ. 2006 ൽ യദുവിന്റെ അമ്മ രശ്മിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. ഹരി പരമേശ്വരൻ ആണ് സഹോദരൻ. യദുവിന്റെ മരണത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.
യദുവിന്റെ് അമ്മ രശ്മിയെ 2006 ഫെബ്രുവരി 4 ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസില്‍ ബിജു രാധകൃഷ്ണനെ ജില്ലാ കോടതി ജീവപരന്ത്യം ശിക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയേച്ചു.






