
താരപുത്രന്മാർ എന്നാൽ എല്ലാ സുഖസൗകര്യങ്ങളോടു കൂടി താരപ്രഭയിൽ വളരുന്നവരായിക്കും എന്ന ചിന്താഗതിക്ക് മാറ്റം വരുത്തിയവർ ഒരുപാടുണ്ട്. പ്രണവ് മോഹൻലാൽ തന്നെയാണ് അതിൽ പ്രധാനി. ഇനി മലയാളത്തിലെ മറ്റു രണ്ടുപേരെ കൂടി പരിചയപ്പെട്ടോളൂ. വീട്ടിലെ പറമ്പിലെ പുല്ല് ചെത്താൻ അനുജനെ പഠിപ്പിക്കുന്ന ചേട്ടനാണ് ഈ ചിത്രത്തിൽ.
ചേട്ടൻ സ്കൂളിൽ പോയാൽ, ആ സമയം അനുജന് ആ പണി ഏറ്റെടുത്തു ചെയ്യാൻ ആവശ്യമുള്ള പരിശീലനം നൽകുന്ന ചിത്രമാണ് അവരുടെ അച്ഛന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നിട്ടുള്ളത്. നമ്മുടെ നാട്ടിലെ പോലല്ല, വിദേശത്താണെങ്കിൽ ഇത്തരം ജോലികൾ ചെയ്യാൻ ഓരോ വീട്ടിലും അവരവർ തന്നെ വേണ്ടിവരും .
ആർതർ, അലക്സ് എന്നീ സഹോദരന്മാരാണ് ഇത്. നടൻ ബാബു ആന്റണിയുടെ മക്കളാണ് രണ്ടുപേരും. അച്ഛനെ പോലെ തന്നെ ആർതർ അത്യാവശ്യം അടിതടകൾ പരിശീലിച്ചിട്ടുണ്ട്. അത് മാത്രമല്ല ആർതറിന്റെ ഇഷ്ടങ്ങൾ എന്ന് ഈ ചിത്രങ്ങൾ പറയും. യന്ത്രസഹായത്തോടെയാണ് അവർ വീടിനു പുറത്തെ പുല്ല് ചെത്തുക .
അലക്സ് ഇളയമകനാണ്. ബാബു ആന്റണിക്കും റഷ്യൻ അമേരിക്കൻ സ്വദേശിനിയായ ഈവ്ജീനിയക്കും രണ്ടാണ്മക്കളാണ്. ആർതർ പഴയകാല ബാബു ആന്റണിയുടെ അതേ മുഖഛായ ഉള്ളയാളാണ്. മലയാള സിനിമയിലെ എക്കാലത്തെയും ഉയരം കൂടിയ നടനാണ് ബാബു ആന്റണി. മൂത്തമകൻ ആർതറിനും ഏതാണ്ട് അച്ഛനോളം പൊക്കമുണ്ട്. 1.91 മീറ്റർ ആണ് ബാബു ആന്റണിയുടെ ഉയരം.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബാബു ആന്റണി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിരുന്നു. തമിഴ് ചിത്രം 'പൊന്നിയിൻ സെൽവനിൽ' ഒരു മികച്ച കഥാപാത്രമുണ്ടായിരുന്നു ബാബു ആന്റണിക്ക്. വിജയ് ചിത്രം 'ലിയോ'യിലും ബാബു ആന്റണി ഭാഗമാണ്.






