തലശ്ശേരി ഗവ. കോളേജിന്റെ പേര് മാറ്റി. കോടയേരി ബാലകൃഷ്ണന് സ്മാരക കോളേജ് എന്നായിരിക്കും ഇനിമുതല്‍ അറിയപ്പെടുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദുവാണ് കോളേജിന്റെ പേര് മാറ്റിയ വിവരം അറിയിച്ചത്. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്.
പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും, ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന് കോളേജിന്റെ ഉന്നമനത്തിനായി മുന്‍കൈയ്ക്ക് എടുത്തതിന് ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.
കോളജിന് കോടിയേരിയുടെ പേരിടാന്‍ തലശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.






