ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മള് കാണാറുള്ളത്. അതില്‍ അധികവും ഫുഡ് വീഡിയോകളായിരുന്നു.
പുതിയ റെസിപികളോ,തനത് രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്നതോ, ഫുഡ് ട്രെന്‍ഡുകളോ എല്ലാമാകാം ഇങ്ങനെ വരുന്ന ഫുഡ് വീഡിയോകളുടെ ഉള്ളടക്കം.
പാചകത്തിനോട് താല്പര്യമുള്ള വ്യക്തികളാണെങ്കില്‍ പാചക പരീക്ഷണം നടത്തുകയും ചെയ്യും. അത്തരത്തിലുള്ള ഒരു പാചക വീഡിയോയിലേക്കാണ് നിങ്ങളുടെ കാഴ്ച്ചയെ ക്ഷണിക്കുന്നത്. പരമ്പരാഗത രീതിയില്‍ സമൂസയുണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇത് പക്ഷേ വീട്ടിലല്ല കെട്ടോ തയ്യാറാക്കുന്നത്. ദിവസവും ആയിരക്കണക്കിന് സമൂസ വിറ്റഴിയുന്നൊരു കടയാണിത്. ഹൈദരാബാദിലെ ഒരു ചെറിയ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍. പക്ഷേ ചെറുതെന്ന് പറഞ്ഞ് ഒതുക്കിനിര്‍ത്താനാവില്ല, കാരണം ദിവസവും ഇവിടെ പതിനായിരം സമൂസയാണത്രേ ഉണ്ടാക്കുന്നത്.
എന്നാല്‍ മെഷീനുകളുപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മുഴുവനും ആളുകള്‍ തന്നെ നിന്നാണ് ചെയ്യുന്നത്. മാവ് കുഴച്ച് തയ്യാറാക്കുന്നതും അത് ഉരുളകളാക്കി ഉരുട്ടി പരത്തി ഓരോ ലെയറുകളാക്കി എണ്ണ പുരട്ടി, അടുക്കിവച്ച് വീണ്ടും പരത്തി ചൂടാക്കി ബേസ് സെറ്റ് ചെയ്ത് അതില്‍ മസാല വച്ച് സമൂസയാക്കി എണ്ണയില്‍ വറുത്തെടുക്കുന്നത് വരെ വീഡിയോയില്‍ കാണാം. ഇവര്‍ ഇത് ചെയ്യുന്നത് വളരെ വൃത്തിയായിട്ടാണ്. വീഡിയോ കണ്ടവരെല്ലാവരും ഈ കാര്യം അഭിപ്രായപ്പെട്ടു. കണ്ടിരിക്കാന്‍ തന്നെ രസമുണ്ടെന്നും, ഇങ്ങനെ പരമ്പരാഗതമായ രീതിയില്‍ സമൂസ തയ്യാറാക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ കുറവാണെന്നുമെല്ലാം വീഡിയോ കണ്ട പലരും കമന്റായി കുറിച്ചിരിക്കുന്നു. നിരവധി പേരാണ് വീഡിയോയെ പ്രകീര്‍ത്തിക്കുന്നതും.






