കോഴിക്കോട്:ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപാണ് പിടിയിലായത്. സംഭവം നടന്നത് കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്മെന്റില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു.
തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്നത പ്രദശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ യുവതി പൊലീസിന് പരാതി നല്കി.യുവതിയുടെ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ തുടര്‍ന്ന് തിരൂരില്‍ വെച്ചാണ് വയനാട് സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.






