
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ നിര്‍മാണ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. സമയബന്ധിതമായി ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണെന്നും ട്രസ്റ്റ് അറിയിച്ചു.ശ്രീരാമ ക്ഷേത്ര ട്രസ്റ്റ്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ട്രസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത് ഡിസൈനുകള്‍ തയ്യാറാക്കുന്ന തൊഴിലാളികളുടെ ചിത്രമാണ്. ഒന്നാം നിലയുടെ പമി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തികരിച്ച് 2024 ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിലേക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. 2010-ലെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) പ്രകാരമാണ് കേന്ദ്രം അനുവാദം നല്‍കിയത്. പ്രവാസികള്‍ക്ക് സംഭാവന നല്‍കാവുന്നതാണ്.2024 ജനുവരി 21-23 തീയതികളില്‍ ക്ഷേത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം അയക്കും. 136 സനാതന പാരമ്പര്യങ്ങളില്‍ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളും 10,000ത്തില്‍ പരം വിശിഷ്ടാതിഥികളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ രാമജന്മഭൂമിയുടെ പ്രതിഷ്ഠാ ചടങ്ങ് നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ മനോഹരമാക്കാനും അത്യാധുനിക നഗര സൗകര്യങ്ങള്‍ ഒരുക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ഉദ്യോഗസ്ഥര്ക്ക് ഉത്തരവിട്ടു.







Comments