
ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. സംഭവം നടന്നത് മൈസൂര്‍ പെരിയപട്ടണത്തിലാണ്.
ബുധനാഴ്ച നടന്ന സംഭവത്തില്‍ മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.
ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. അതിന് ശേഷം ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം അമ്മയുമായി വഴക്കിട്ട ഗണേഷ് കുട്ടിയുമായി പുറത്തേക്ക് പോയി. ശേഷം വീടിന് സമീപത്തുള്ള കുളത്തിലേക്ക് കുട്ടിയെ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത് കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്തതിനാണ് കുഞ്ഞിനെ കുളത്തിലെറിഞ്ഞതെന്നാണ്.






