
കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് കസ്റ്റഡിയിലാണ്. അതിഥി തൊഴിലാളിയാണ് പ്രതിയെന്നാണ് സംശയം. ഇയാൾ ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം
കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ ലഭിക്കുന്ന വിവരം. കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.






