
പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന് വിവേക് രജ്ഞന്‍ അഗ്നിഹോത്രി. എസ് എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ പര്‍വ്വ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 3 ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായാണ് ഒരുക്കുന്നത്.
മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കുന്ന 'പര്വ' വമ്പന്‍ ബജറ്റിലാകും ഒരുങ്ങുക. ചിത്രത്തിന്റെ സഹരചയിതാവ് പ്രകാശ് ബെലവാടിയാണ്.
മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുക. നിര്‍മ്മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന് പ്രകാശ് ബെല്‍വാടി, പുസ്തകത്തിന്റെ എഴുത്തുകാരന് എസ് എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.







Comments