ഏകദിന ലോകകപ്പില്‍ വിരാട് കോലിയുടെ പ്രകടനത്തിനെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍. ഏകദിനത്തില്‍ കോലിയെക്കാല്‍ മികച്ചൊരു ഫിനിഷനറില്ലെന്നും, കോലി ചോൃസ് മാസ്റ്റാറാണെന്നും പറഞ്ഞു. സ്റ്റാര്‍ സ്പോര്ട്ടസിലെ ചര്‍ച്ചയിലാണ് ഗംഭീര്‍ പറഞ്ഞത്. രോഹിത് ശര്‍മയുടെ തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാളികള്‍ക്ക് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള് മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി.ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ അഞ്ചാം ജയം സ്വന്തമാക്കിയിരുന്നു. ആ പോരാട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. മത്സരത്തില്‍ വിരാട് കോലി 95 രണ്സെടുത്തിരുന്നു.


