കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുടെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ഒക്ടോബര്‍ 16 നായിരുന്നു താരം കേദാര്‍നാഥിലേക്ക് ആത്മീയ യാത്ര ആരംഭിച്ചത്. പിങ്ക്, ഗ്രേ നിറങ്ങളിലുള്ള മനോഹരമായ ഒരു സ്യൂട്ട് ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്.
വ്യവസായി അഭിജിത്ത് രാജന്റെ മകന് അക്ഷത് രാജന് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജാക്വലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം.
താരം പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.






