
കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ആറംഗ സംഘം ഇന്ന് രാവിലെ ശ്രീനിവാസിനെ വെട്ടുകയായിരുന്നു.
ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തിൽ വെട്ടേറ്റിരുന്നു. ഇയാള് ആശുപത്രിയിലെത്തും മുമ്പേ മരിക്കുകയായിരുന്നു.
ശ്രീനിവാസ്ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുൻ സ്പീക്കർ രമേശ് കുമാറിന്റെയും അടുത്ത അനുയായിയെയാണ് . സംഭവത്തിൽ ശ്രീനിവാസ് പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






