ഈ ലോകത്തില്‍ ഒരേ വിഭാഗത്തില്‍ തന്നെ പെടുന്ന അനേകായിരം വ്യത്യസ്തയിനം ജീവികളുണ്ട്. രൂപത്തിലും ജീവിത രീതിയിലും ഇര തേടലിലും ഇണ ചേരലിലുമെല്ലാം വരുന്ന പ്രത്യേകതകാണ് ഇവയെ പരസ്പരം വ്യത്യസ്തമാക്കുന്നത്. ഗവേഷണ ലോകത്തെ പഠനങ്ങള്‍ തന്നെയാണ് അപൂര്‍വ്വ ജീവികളായ ഇവയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വ്യത്യസ്ത ഇനം തവളകളെ കുറിച്ചുള്ള പഠനമാണ് ആളുകളില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത്.
ഇണചേരല്കാലത്ത് ചില ആണ്തവളകളെ ഒഴിവാക്കാന്‍ പെണ്‍തവളകള്‍ ചത്തതായി അഭിനയിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ കോമണ്‍ ഫ്രോഗെന്ന തവളയിനമാണ് ഈ ഓസ്കര് അഭിനയം കാഴ്ച വെയ്ക്കുന്നത്. വളരെ കുറഞ്ഞ പ്രജനന കാലയളവുള്ള തവളയിനം കൂടിയാണ് ഇവ. അതിനാല്‍ തന്നെ എക്സ്പ്ലോസീവ് ബ്രീഡിങ് സ്പീഷിസ് എന്നാണിവര്‍ അറിയപ്പെടുന്നത്. പ്രജനന കാലത്ത് ജലാശയങ്ങളില്‍ ഒത്തുചേര്‍ന്ന് ഇണചേരുകയാണ് പതിവ്. അക്രമകാരികളായ ആണ്‍തവളകളുടെ ആക്രമണത്തില്‍ ചിലപ്പോള്‍ പെണ്‍തവളകള്‍ ചത്തേക്കാം. ഈ വിപത്ത് ഒഴിവാക്കാനാണ് ആണ്തവളകളെ തിരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ ജാഗ്രത പാലിക്കുന്നത്.
ഇതോടൊപ്പം ആണ്‍തവളയെ ഒഴിവാക്കാനായി മരണ അഭിനയം കാഴ്ച വെയ്ക്കുന്ന ഒരു പെണ്‍തവളയുടെ വീഡിയോ ദൃശ്യങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചു. ഏതാനും സമയം മരിച്ചുകിടക്കുന്നുവെന്ന തോന്നിച്ച പെണ്തവള ഒടുവില്‍ ആണ്‍തവളയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
ആണ്തവളകളെ ഒഴിവാക്കാന്‍ ഒരുപരിധി വരെ ഈ ഇനത്തില്‍പ്പെട്ട പെണ്‍തവളകള്‍ പയറ്റുന്ന മാര്‍ഗം ഫലം കാണുവെന്നാണ് ഗവേഷകരുടെ നിഗമനം. യൂറോപ്പിലെ തനത് തവളയിനമാണ് യൂറോപ്യന്‍ കോമണ്‍ ഫ്രോഗുകള്‍. ഏഴ് മുതല്‍ 10 സെന്റിമീറ്റര്‍ വരെ നീളത്തില്‍ ഈ തവളകള്‍ വലിപ്പം വെയ്ക്കാറുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

Comments