
ഒരു വ്യത്യസ്ത പിറന്നാള്‍ ആഘോഷത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുമുള്ള ഒരു സ്ത്രീ ഒരു റെസ്റ്റോറന്റിലെത്തിയത് തന്റെ പാവകളുടെ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി.
പ്രശസ്തമായ HaiDiLao റെസ്റ്റോറന്റ് ശൃംഖലയിലൊന്നിലാണ് അവൾ തന്റെ പാവക്കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി പോയത്. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിൽ പിറന്നാൾ ആഘോഷിക്കാൻ പോകുമ്പോഴുണ്ടാകുന്ന വൈകാരികനിമിഷങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം അവൾ പങ്കുവച്ചിരുന്നു.
എന്നാൽ റെസ്റ്റോറന്റിലെത്തിയപ്പോള്‍ അവൾ തീരെ പ്രതീക്ഷിക്കാത്ത സംഭവമാണ് ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാർ അവളുടെ പാവകളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. റെസ്റ്റോറന്റ് ജീവനക്കാരോട് അവൾ പറഞ്ഞത് തന്റെ പാവകളെ കസേരകളിൽ ഇരുത്തണം, ഭക്ഷണം നൽകണം, അവരെ മനുഷ്യരായി തന്നെ കാണണം എന്നായിരുന്നു. എന്നാൽ, അത് കേട്ട് റെസ്റ്റോറന്റ് ഞെട്ടിപ്പോയി. അത് സാധ്യമല്ല എന്നായിരുന്നു അവർ മറുപടി നല്‍കിയത്. ജീവനില്ലാത്തവയെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ഭക്ഷണം വിളമ്പാൻ സാധിക്കുകയും ചെയ്യില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.






