
ബംഗളുരു: പുതുവര്‍ഷത്തില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടു. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവടങ്ങളില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടികള്‍ക്കിടെയാണ് സ്ത്രീകള്‍ക്കു പീഡനം നേരിട്ടത്. 1500 പോലീസുകാരുടെ കാവലില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സ്ത്രീകള്‍ക്ക് പീഡനം നേരിട്ടത്. ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷം അഘോഷിക്കാന്‍ നഗരത്തിലെത്തിയത്.
ബംഗളുര് മിറര്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന ചിത്രങ്ങള്‍ സഹിതം പുറത്തെത്തിച്ചത്. പൊതുവേ സ്ത്രീ സുരക്ഷയ്ക്ക് പേരുകേട്ട ബംഗളുരുവിലാണ് ഇത്തരമൊരു രംഗം അരങ്ങേറുന്നത്. മിക്കയിടങ്ങളലും സ്ത്രീകള്‍ സുരക്ഷയ്ക്കായി പോലീസുകാരുടെ സഹായം തേടുന്നതായി കാണാമായിരുന്നെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. ചിലര്‍ അതിക്രമങ്ങള്‍ നേരിടാനാകാതെ പൊട്ടിക്കരഞ്ഞെന്നും മറ്റു ചിലര്‍ കാലിലെ ചെരിപ്പൂരി കൈയ്യില്‍ പിടിച്ചാണ് സാമുഹിക വിരുദ്ധരെ നേരിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.






