
ഒരു വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും ഇമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരുടെയും ഇമെയില്‍ സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
ഇൻറർനെറ്റ് ഉപയോക്താക്കളിൽ കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർക്ക് ഇന്റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട ഇമെയിൽ സന്ദേശങ്ങളാണ് ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. പ്രൊഫസറിൽ നിന്നും നല്ല പ്രതികരണം പ്രതീക്ഷിച്ചിരിക്കെ തനിക്ക് കിട്ടിയ മറുപടി വിദ്യാർത്ഥിയെ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണുണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ ഇ-മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചതോടെ സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഇത് വലിയ ശ്രദ്ധ നേടി.
എക്സ് പ്ലാറ്റ്ഫോമിൽ ഹർഷിത് തിവാരി എന്ന സാമൂഹിക മാധ്യമ ഉപയോക്താവാണ് ഇമെയിലുകളുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. അദ്ദേഹം തന്റെ സുഹൃത്തിന് ലഭിച്ച ഈമെയിൽ സന്ദേശം ആർക്കെങ്കിലും വിശദീകരിക്കാമോയെന്ന് ചോദിച്ചു കൊണ്ടായിരുന്നു സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. സ്ക്രീൻഷോട്ടിൽ ഒന്ന്, വിദ്യാർത്ഥി സ്വയം പരിചയപ്പെടുത്തുന്നതും ഇന്റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതുമാണ്. രണ്ടാമത്തെ സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ അസാധാരണമായ മറുപടിയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അദ്ദേഹത്തിന്റെ ഇമെയിൽ സന്ദേശം ഇങ്ങനെയായിരുന്നു: "You would pollute the air by flying to come here. That is why I will not invite you here. Think about doing your internship close to where you live to avoid polluting our world."






