
എറണാകുളം: ബീവറേജസ് ഔട്ട് ലെറ്റില്‍ കത്തിക്കുത്ത്. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കത്തിക്കുത്തില്‍ ലോറിയില്‍നിന്ന് മദ്യത്തിന്റെ ലോഡ് ഇറക്കി കൊണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍ വൈരാഗ്യത്തില്‍ യൂണിയന് തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന്പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ്അറിയിച്ചു.






