
കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വില വര്‍ധനവ്. പവന് 480 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് 45,920 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5740 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതി വാങ്ങല്‍ വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് കാരണം.






