
മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന പരാതിയില്‍ പ്രതികരണവുമായി നടന് ബാബുരാജ്. സുരേഷ് ഗോപി മാപ്പ് പറഞ്ഞ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് ബാബുരാജ് പിന്ണുണയുമായി എത്തിയത്. 'കഷ്ടം എന്തൊരു അവസ്ഥയാണ്. വര്‍ഷങ്ങളായി എനിക്ക് അറിയുന്ന സുരേഷേട്ടന് മാന്യതയോടല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പ് പറയിപ്പിക്കാന്‍ തോന്നിപ്പിച്ചത്. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ..'', ബാബുരാജ് കമന്റ് ചെയ്തു.
ബീന ആന്റണി, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയ താരങ്ങളും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി എത്തി. 'കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി സാറിനെ എനിക്കറിയാം, സര് എന്താണെന്നും എങ്ങനെ ആണെന്നും അറിയാം.. എന്നെ ഒരു മകളെപോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാന്‍ പറയുന്നു.. എപ്പോഴും നിങ്ങള്‍ക്ക് ഒപ്പം തന്നെ..'', നടി ശ്രീവിദ്യ മുല്ലശേരി കമന്റ് ചെയ്തു.






