
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന് സുരേഷ് ഗോപി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ഒപ്പമുള്ള തന്റെയും പത്നി ദേവിക നമ്പ്യാരുടെയും ചിത്രവും വാക്കുകളുമായി സോഷയല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് വിജയ് മാധവ്. നിരവധിപ്പേര്‍ വിജയ്യുടെ പോസ്റ്റിന് കമന്റുകള്‍ ഇട്ടിട്ടുണ്ട്.
''സ്വാമി വിവേകാനന്ദന് പറഞ്ഞ വാക്കുകള്‍ ഓര്മയുള്ളത് കൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല ...ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും ....ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും !എല്ലാവര്ക്കും ഒരുപാട് സ്നേഹം സന്തോഷം ശുഭരാത്രി'' , വിജയ് മാധവ് കുറിച്ചു.






