
'എന്റെ മാനസപുത്രി' എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങള്‍ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും അര്‍ച്ചന എത്തിയിരുന്നു. പൊതുവെ വില്ലത്തി വേഷങ്ങളില്‍ മാത്രം എത്തുന്ന അര്‍ച്ചനയെ അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് ഷോയിലൂടെ സാധിച്ചു.
അടുത്തിടെയാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം താരം പങ്കുവെച്ചത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.ഇപ്പോഴിതാ ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അര്‍ച്ചന.
താരങ്ങളുള്‍പ്പെടെ നിരവധി പേര് താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നുവെന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അര്‍ച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.
താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് അര്‍ച്ചനയ്ക്ക്. അര്‍ച്ചനയുടെ സഹോദരനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.






