പ്രായഭേദമന്യേ ഭൂരിഭാഗം ആളുകളും ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് പനീര്‍. കാരണം പനീര്കൊണ്ടുള്ള രുചികരമായ പല ഭക്ഷണ വിഭവങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ സ്ഥിരമായി കടയില്‍ നിന്നും മറ്റും പനീര്‍ വാങ്ങുന്നവരെയും ഉപയോഗിക്കുന്നവരെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. പനീര്‍ ഉണ്ടാക്കുന്നതിനിടയില്‍ ഒരു തൊഴിലാളി അതിനു മുകളിലിരുന്ന് വിശ്രമിക്കുന്നതിന്റെ എന്ന് കരുതാവുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് പലരും കണ്ണ്തള്ളി ഇരിക്കുകയാണ്.
@zhr_jafri എന്ന എക്സ് അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത്രമാത്രം വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ ഒരു ഭക്ഷ്യവസ്തു നിര്‍മ്മിക്കുന്നത് എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. പനീറിന്റെ മുകളില്‍ ഒരു പാത്രം കമിഴ്ത്തി വെച്ച് അതിനുമുകളില്‍ ഇരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇത്. ഒരു ലുങ്കി മാത്രമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഒരിക്കലും ബ്രാന്‍ഡഡ് അല്ലാത്ത പനീര്‍ വാങ്ങരുത് എന്ന നിര്‍ദ്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് താന്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് എന്നാണ് ഇദ്ദേഹം പറയുന്നത്. പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ പുറത്തുനിന്ന് വാങ്ങി തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട വലിയ ആശങ്കയാണ് ഉയരുന്നത്. ഈ പനീര്‍ പാക്ക് ചെയ്ത് വില്പനയ്ക്ക് എത്തിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നും ചിത്രം കണ്ടവര്‍ ചോദിച്ചു.
ചിത്രങ്ങള്‍ എവിടെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ളതാണ് ഈ ചിത്രം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. പൊതുവിപണിയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്രം. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Comments