ദീപവലിയോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി നിരവധി പുതിയ ഉല്പന്നങ്ങള് പുറത്തിറക്കാറുണ്ട്. ഇത്തവണയും പതിവുകല് തെറ്റിക്കാതെ പുതിയ ഉല്പന്നം പുറത്തിറക്കിയിരിക്കുകയാണ് അദ്ദേഹം. വെറും 2,599 രൂപ വിലയുള്ള, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയിലുള്ള ഫോണാണ് മുകേഷ് അംബാനി പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ വാട്സാപ്പ്, യുട്യൂബ് എന്നിവയും ലഭിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുകേഷ് അംബാനി അവതരിപ്പിക്കുന്ന രണ്ടാമത്തെ 4 ജി ഫോണാണിത്.
ഇപ്പോഴും ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന, 2ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന ഉപഭോക്താക്കളെ നവീകരിക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനിയും മകന് ആകാശ് അംബാനിയും. ഇതിന് മുന്‍പ് മുകേഷ് അംബാനി 999 രൂപയുടെ ജീയോ ഭാരത് വി2 ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോഴിതാ കൂടുതല്‍ ഫീച്ചറുകളും വേഗതയും വാഗ്ദാനം ചെയ്യുന്നതിനായി, റിലയന്‍സ് ജിയോ ഇന്ത്യയില്‍ ജിയോഫോണ്‍ പ്രൈമ 4ജി അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവ കൂടാതെ, പുതിയ ജിയോ ഫോണില്‍ ജിയോ ടിവി, ജിയോ സിനിമ, ജിയോസാവന്‍, ജിയോ ന്യൂസ് എന്നിവയും ലഭിക്കും.
ജിയോഫോണ്‍ പ്രൈമ 4ജി നീല, മഞ്ഞ നിറത്തില്‍ ലഭ്യമാണ്. കൂടാതെ ഫോണില്‍ ഡീലുകള്‍, ബാങ്ക് ഓഫറുകള്‍, കൂപ്പണുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി ലോഞ്ച് ഓഫറുകളുമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, 4G കണക്റ്റിവിറ്റിയും ഒപ്പം 23 ഭാഷകള്‍ക്കുള്ള പിന്തുണയും ഫോണിലുണ്ട്. 128 ജിബി സ്റ്റോറേജ് ഫോണ്‍ നല്കുന്നു. സിംഗിള്‍ സിമ്മും 3.5എംഎം ഓഡിയോ ജാക്കുമായാണ് ഫോണ്‍ എത്തുന്നത്.






