ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ നടന്നു നീങ്ങുന്ന ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിയാദില്‍ നടന്ന ബോക്സിങ് മത്സരം കാണാനാണ് ഇരുതാരങ്ങളും എത്തിയത്.
സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ പങ്കാളി ജോര്‍ജിന റോഡ്രിഗസിനൊപ്പം കടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ശേഷം ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെ കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും മറ്റു പലര്‍ക്കും കൈകൊടുക്കുന്നതും വീഡിയോയിലുണ്ട്. ക്രിസ്റ്റ്യാനോക്കും പങ്കാളിക്കും സമീപം ഇരിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ബോളിവുഡ് നടന്‍ വിക്കി കൗശലിനോട് സല്‍മാന്‍ ചെയ്തതിന് റൊണാള്‍ഡോ 'പ്രതികാരം' ചെയ്‌തെന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ അബൂദബിയില്‍ അവാര്‍ഡ്ദാന ചടങ്ങിനെത്തിയപ്പോള്‍ സല്‍മാന്‍ ഖാന് കടന്നുപോകാന്‍ അംഗരക്ഷകര്‍ വിക്കി കൗശലിനെ തള്ളിനീക്കിയിരുന്നു. ഈ സംഭവമാണ് ആരാധകര്‍ കുത്തിപ്പൊക്കിയത്.
സല്‍മാന്‍ ഖാനെ ക്രിസ്റ്റ്യാനോയ്ക്ക് അറിയില്ലെന്ന് ഒരു വിഭാഗം പരിഹസിക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ തിരിച്ചറിയാനായില്ല എന്നാണ് വാദിക്കുന്നത്. എന്നാല്‍, പോര്‍ച്ചുഗീസ് ഇതിഹാസത്തിന് അഹങ്കാരമാണെന്ന തരത്തിലും കുറ്റപ്പെടുത്തല്‍ നടക്കുന്നുണ്ട്.റൊണാള്‍ഡോയുടെ പ്രശസ്തിക്ക് മുന്നില്‍ ബോളിവുഡ് നടന്മാര്‍ ഒന്നുമല്ലെന്ന അഭിപ്രായവും ചിലര്‍ ഉന്നയിക്കുന്നു.

Comments