ഹൈദരാബാദ്: 371 കോടിയുടെ നൈപുണ്യ വികസന കോര്പറേഷന് അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല് ആഴ്ചത്തേക്കാണ് ജാമ്യം.
സെപ്തംബര്‍ 10നാണ് നായിഡു അറസ്റ്റിലായത്. രാജമുദ്രി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു നായിഡു.






