More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. GUIDE
  3. Women
Loading...

വിഷാദരോഗം വേട്ടയാടുമ്പോള്‍

Authored by നീതാ നടരാജ് (പേഴ്‌സണാലിറ്റി മാനേജ്‌മെന്റ് ട്രെയിനര്‍) | Last updated: 31 Oct 2023, 4:38 PM | 3 min read

Print

രേഷ്മയുടെ അധ്യാപന പരിചയം ഉപയോഗപ്പെടുത്തി, പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഒരു നഴ്‌സറി സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാം. അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയിലുള്ള രേഷ്മയുടെ അനുഭവങ്ങളും ഇതില്‍ പ്രയോജനപ്പെടുത്താം.

വിഷാദരോഗം വേട്ടയാടുമ്പോള്‍
പ്രിയപ്പെട്ട ചേച്ചി,

എന്റെ പേര് രേഷ്മ, എനിക്ക് നാല്‍പ്പത്തിനാല് വയസ്സ്. ഇപ്പോള്‍ വീട്ടമ്മയാണ്. പതിനെട്ടു വര്‍ഷത്തോളം ഞാന്‍ ഒരു പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. രണ്ടു മക്കള്‍, രണ്ടു പേരും കോളജില്‍ പഠിക്കുന്നു. ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ പുതിയതായി ചേര്‍ന്ന മേലുദ്യോഗസ്ഥ ഏല്‍പ്പിച്ചിരുന്ന മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഞാന്‍ ജോലി വേണ്ടെന്നു വച്ചത്.
പുതിയ അഡ്മിനിസ്‌ട്രേറ്ററേക്കാളും പ്രവൃത്തിപരിചയം എനിക്ക് ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്നത് കൊണ്ടും അവര്‍ വരുന്നത് വരെ ആ ചുമതല ഞാന്‍ നിര്‍വഹിച്ചിരുന്നതുകൊണ്ടുമാകാം അവര്‍ക്കെന്നോട് അരക്ഷിതാവസ്ഥ കലര്‍ന്ന പേടി ഉണ്ടായത്. പക്ഷേ, അവര്‍ ഭയന്നത് പോലെ ഞാനവര്‍ക്കൊരു ഭീഷണിയായിരുന്നില്ല.
അധ്യാപനത്തോടൊപ്പം ഞാന്‍ ഭംഗിയായി നിര്‍വ്വഹിച്ചു പോന്ന അഡ്മിനിട്രേറ്റീവ് ജോലി ആദ്യം എനിക്കാണ് വച്ചുനീട്ടിയത്. അത് നിരസിച്ചു, അധ്യാപനം മാത്രം തുടരാന്‍ തീരുമാനിച്ചത് ഞാന്‍ തന്നെയാണ്.
ആദ്യകാലത്ത് പുതിയ അഡ്മിനിസ്‌ട്രേറ്ററെ സ്‌കൂളിന്റെ രീതികള്‍ പരിചയപ്പെടുത്താന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഞാനത് ആത്മാര്‍ഥമായി നിര്‍വഹിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് മാനേജ്‌മെന്റുമായി അവര്‍ക്കുണ്ടായ പൊരുത്തക്കേടുകള്‍ക്കെല്ലാം അവരുടെ പദവിയുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരുടെ മുമ്പില്‍ വച്ചെന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്ന് കരുതിയിട്ടാകാം. പലപ്പോഴും മാനേജര്‍ എന്നെയും അവരെയും താരതമ്യം ചെയ്ത് എന്നെ പുകഴ്ത്തിപ്പറഞ്ഞതും അവരുടെ അനിഷ്ടത്തിന് കാരണമായിട്ടുണ്ടാകാം.
ദിവസവും അവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സ്വസ്ഥമായി, ഇഷ്ടമുള്ള ജോലി ചെയ്തുകൊണ്ടിരുന്ന എനിക്ക് വലിയ ബുദ്ധിമുട്ടായി.
ഭര്‍ത്താവും മക്കളും എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് ഇഷ്ടമുള്ള തീരുമാനമെടുത്തുകൊള്ളാന്‍ പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കുന്നത് സഹിക്കാതായപ്പോള്‍ ഞാന്‍ ജോലി രാജി വച്ചു. അതിന് മുമ്പ് പല പ്രാവശ്യം എന്റെ മാനസികാവസ്ഥ അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവര്‍ക്കൊന്നും മനസ്സിലായില്ല. മാനേജമെന്റ് ആ തീരുമാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. അങ്ങനെ ഞാന്‍ ജോലി വേണ്ടെന്നുവച്ച് വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ നോക്കി ഒതുങ്ങിക്കൂടി.
ഇത്രയും അധ്യാപനപരിചയവും നല്ല അധ്യാപിക എന്ന പേരും നേടിയ എനിക്ക് മറ്റൊരു സ്‌കൂളില്‍ ജോലിക്ക് ചേരാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ അതിന് തുനിഞ്ഞില്ല. സാമ്പത്തികമായി എനിക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതുകൊണ്ട് അതിന്റെ ആവശ്യമുണ്ടായതുമില്ല.
മക്കളും ഭര്‍ത്താവും എന്റെ എല്ലാ തീരുമാനത്തേയും ബഹുമാനിക്കുകയും എന്റെ അധ്യാപന മികവില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണ്. അവരൊരിക്കലും ഒന്നിനും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല.
ആദ്യമൊക്കെ വീടും, ജോലിയുമൊക്കെ എന്നെ സന്തോഷവതിയാക്കിയെങ്കിലും പതുക്കെ ഞാന്‍ എന്നെത്തന്നെ മാനസികമായി ഒറ്റപ്പെടുത്തിത്തുടങ്ങി. ആത്മാര്‍ഥമായി ജോലി ചെയ്തിട്ട് എനിക്ക് തിരിച്ചുകിട്ടിയ നന്ദികേടിന്റെ ഓര്‍മ്മകളെന്നില്‍ ആത്മനിന്ദ നിറച്ചു. ആത്മവിശ്വാസം നശിച്ചു, ഞാന്‍ ആരോടും സംസാരിക്കാതെയായി. ഭര്‍ത്താവ് നാട്ടില്‍ വന്നു എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. കുറച്ചുകാലം ഞാന്‍ ഡിപ്രെഷന് മരുന്ന് കഴിച്ചു. ഇപ്പോള്‍ ഭേദമുണ്ടെങ്കിലും എനിക്ക് വല്ലാത്ത നിരാശയാണ്. ഒന്നിനും ഒരര്‍ഥവുമില്ലെന്ന തോന്നലും.
ശാരീരികമായ അസ്വസ്ഥതകളും, സ്ഥായിയായ ദുഃഖവുമൊക്കെ ഇപ്പോള്‍ എന്റെ ഭാഗമാണ്. എനിക്കേറ്റവും ഇഷ്ടമായിരുന്ന അധ്യാപനം ഞാന്‍ വെറുത്തുപോയി. എനിക്കാരോടും ദേഷ്യമില്ല. പക്ഷേ, എന്നോട് എനിക്ക് സ്‌നേഹമില്ല. പലപ്പോഴും മരിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനെയും മക്കളെയും ഓര്‍ക്കുമ്പോള്‍ അത് വേണ്ടെന്നു വയ്ക്കും. ഞാനെന്താണ് ചെയ്യേണ്ടത്?

സ്‌നേഹത്തോടെ
* രേഷ്മ

പ്രിയ രേഷ്മ,
ചെയ്യാത്ത തെറ്റിന് പഴി കേള്‍ക്കുമ്പോള്‍, ആ പ്രക്രിയ ആവര്‍ത്തിക്കപ്പെടുമ്പോള്‍, ആര്‍ക്കും മനസ്സ് തളരും. തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും ആത്മാര്‍ഥമായി ജോലി ചെയ്തിട്ട് അതിന് നേരെ വിപരീത അനുഭവമുണ്ടായാല്‍ ആ തളര്‍ച്ച കൂടും. ജോലി സ്ഥലത്തെ സ്‌ട്രെസ് മൂലം എത്രയോ ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്യുന്നു. ഈ സ്‌ട്രെസ് ജോലിഭാരം കൂടിയത് കൊണ്ടോ അവര്‍ക്കു ജോലി ചെയ്യാന്‍ കഴിവില്ലാത്തതു കൊണ്ടോ ആകണമെന്നില്ല. മേലുദ്യോഗസ്ഥര്‍ കൊടുക്കുന്ന മാനസിക പിരിമുറുക്കവും ഇതിന് കാരണമാകാറുണ്ട്. അതിനൊരു ശാശ്വത പരിഹാരം ആരും ഇതു വരെ കണ്ടെത്തിയിട്ടില്ല. 'പ്രൊഫഷനലിസം' പലപ്പോഴും കടലാസ്സുകളിലും വാക്കുകളിലും മാത്രം ഒതുങ്ങുകയാണെങ്കിലും ഇതിനൊരു വ്യത്യാസം വരുത്താനുള്ള ശ്രമങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. രേഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ മാറണമെങ്കില്‍ രേഷ്മ തന്നെ അതിന് ശ്രമിക്കണം.
പതിനെട്ടു വര്‍ഷത്തോളം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിട്ട് സ്വന്തം തെറ്റ് കൊണ്ടല്ലാതെ അതിട്ടെറിഞ്ഞിട്ട് പോരേണ്ടി വരുക എന്നത് ദുഃഖകരമാണ്.
രേഷ്മ ജോലി ചെയ്ത സ്ഥാപനത്തെയും ആ കാലത്തേയുമൊക്കെ ഇത്രയും കാലം മനസ്സില്‍ താലോലിച്ചു നടന്നുവല്ലോ. അതോര്‍ത്ത് വിഷമിക്കാനുള്ള കാലം കഴിഞ്ഞു. ഏതിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. അതുപോലെ ആ കാലവും, അതിലൂടനുഭവിച്ച നന്മയും തിന്മയും ഒക്കെ അതോടൊപ്പം കഴിഞ്ഞുവെന്ന് സ്വയം പറഞ്ഞു മനസിലാക്കുക.
ജീവിതം മുന്നോട്ടാണ്, പുറകോട്ടു പോയിക്കൊണ്ടിരുന്നാല്‍ ജീവിക്കാന്‍ സാധിക്കില്ല. രേഷ്മയുടെ ജീവിതത്തിലെ അധ്യാപനകാലം പഠിപ്പിച്ച പാഠങ്ങള്‍ മറക്കാതിരിക്കുക.
* രേഷ്മ നല്ലൊരു അധ്യാപികയാണെന്നും, അധ്യാപനമാണ് ഇഷ്ടമുള്ള കാര്യമെന്നും പഠിച്ചത് ആ അധ്യാപനകാലത്താണല്ലോ.
* അവനവന്റെ കഴിവുകള്‍ നശിപ്പിക്കാതിരിക്കുക എന്നതൊരു വലിയ ഉത്തരവാദിത്തമാണ്. അധ്യാപനം എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല. രേഷ്മയ്ക്ക് വീട്ടില്‍ത്തന്നെ ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങുകയും അത് വഴി കുട്ടികളെ പഠിപ്പിക്കുകയും ആകാമല്ലോ. അതോടൊപ്പം ഓണ്‍ലൈനായി ട്യൂഷന്‍ ഗ്ലാ
സുകളുമെടുക്കാം. അങ്ങനെ ആരുടേയും അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ ഇഷ്ടമുള്ള ജോലി ചെയ്യാം.
* പണത്തിനു വേണ്ടി മാത്രമല്ലല്ലോ രേഷ്മ ജോലി ചെയ്തത്, മനസ്സിന്റെ തൃപ്തിക്കു കൂടിയല്ലേ. ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയാത്ത കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ആകാം.
* രേഷ്മയുടെ അധ്യാപന പരിചയം ഉപയോഗപ്പെടുത്തി, പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഒരു നഴ്‌സറി സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാം. അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയിലുള്ള രേഷ്മയുടെ അനുഭവങ്ങളും ഇതില്‍ പ്രയോജനപ്പെടുത്താം.
* തിക്താനുഭവങ്ങള്‍ പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍ ഒരു പുസ്തകത്തിനും പഠിപ്പിക്കാനാകില്ല. രേഷ്മ ജോലി സ്ഥലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെ ദിവസവും കടന്നുപോയിട്ടും ജോലി വേണ്ടെന്നുവയ്ക്കാന്‍ കഴിയാത്ത എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. അവരുടെ അവസ്ഥയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ, രേഷ്മ എത്ര ഭാഗ്യവതിയാണെന്ന് അപ്പോള്‍ മനസ്സിലാകും.
രേഷ്മയുടെ കുറ്റം കൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്നാല്‍ അതോര്‍ത്തു വിഷമിച്ചു സമയം കളയുന്നത് രേഷ്മയുടെ കുറ്റം മാത്രമാണ്. അതുകൊണ്ടു എത്രയും പെട്ടെന്ന് സ്വന്തം നിലയില്‍, ഇഷ്ടമുള്ള മേഖലയില്‍ അധ്യാപനം തുടങ്ങുക.
രേഷ്മയെ ഇത്രയും മനസ്സിലാക്കുന്ന കുടുംബത്തോടുള്ള ഉത്തരവാദിത്തം അങ്ങനെ നിറവേറട്ടെ. വീണിടത്തുനിന്നും അമ്മ ഉയര്‍ന്നു പറക്കുന്നത് കാണുന്ന മക്കള്‍ക്ക് അതൊരു വലിയ പ്രചോദനമാകും. പ്രതിസന്ധികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്ന് വീട്ടില്‍നിന്ന് കണ്ടറിഞ്ഞു അവര്‍ പഠിക്കട്ടെ.
അധ്യാപിക എന്ന നിലയില്‍ നിന്നും സ്വയംപര്യാപ്തയായ സംരംഭക എന്ന നിലയിലേക്കുള്ള വളര്‍ച്ചയ്ക്കുള്ള ഒരു കാരണം മാത്രമായി സ്‌കൂളിലെ ദുരനുഭവത്തെ തള്ളിക്കളയുക. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നുറച്ചു വിശ്വസിക്കുക.

ആശംസകളോടെ,
സ്‌നേഹപൂര്‍വം,
വല്യേച്ചി

About Author:

Author photo

നീതാ നടരാജ് (പേഴ്‌സണാലിറ്റി മാനേജ്‌മെന്റ് ട്രെയിനര്‍)

ബന്ധപ്പെട്ട വാർത്തകൾ

ഇരട്ട മുഖമുളള കാമുകന്‍...

ഇരട്ട മുഖമുളള കാമുകന്‍...

ദമ്പതികള്‍ അല്ലാത്ത ദാമ്പത്യം

ദമ്പതികള്‍ അല്ലാത്ത ദാമ്പത്യം

സംശയരോഗം വരുത്തുന്ന ഓരോ വിനകള്‍

സംശയരോഗം വരുത്തുന്ന ഓരോ വിനകള്‍

ഗെയിം അടിമത്തം; ചെറുപ്പക്കാരില്‍ പ്രശ്‌നമാകുമ്പോള്‍

ഗെയിം അടിമത്തം; ചെറുപ്പക്കാരില്‍ പ്രശ്‌നമാകുമ്പോള്‍

മനോനില തെറ്റിയ അമ്മ

മനോനില തെറ്റിയ അമ്മ

വഴി തെറ്റിയ മകന്‍...?

വഴി തെറ്റിയ മകന്‍...?

Comments