
സിനിമ സെറ്റില്‍ തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം ഷെഫാലി ഷാ. അഭിനേതാവും സംവിധായകനുമായ ഒരാള്‍ക്കൊപ്പം ജോലി ചെയ്തപ്പോള്‍ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. സെറ്റുകളില്‍ നിലനില്‍ക്കുന്ന അധികാരസമ്പ്രദായത്തെ കുറിച്ചും നടി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചു.
'അഭിനേതാവും സംവിധായകനുമായ ഒരാള്‍ക്കൊപ്പം ജോലി ചെയ്തപ്പോള്‍ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയല്ലാത്ത ആളുകളുമുണ്ട്. അഭിനേതാക്കളെ സഹപ്രവര്‍ത്തകരെന്ന പോലെ ബഹുമാനത്തോടെ കാണുന്ന സംവിധായകരുമായും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മികച്ച നിരവധി അഭിനേതാക്കളുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നയാളാണ് ഞാന്‍. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തത് കൊണ്ട് അതിനെപ്പറ്റി സംസാരിയ്ക്കുന്നില്ല' ഷെഫാലി പറഞ്ഞു.
താനൊരിക്കലും ഇനി നടന് അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യില്ല എന്നും ഷെഫാലി തമാശ രൂപേണ പറഞ്ഞു. 2005 ല്‍ പുറത്തിറങ്ങിയ 'വക്ത്: ദി റേസ് എഗനിസ്റ്റ് ടൈം' എന്ന ചിത്രത്തിലാണ് ഷെഫാലി അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിച്ചത്. അഭിമുഖത്തില്‍ വക്ത് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം തമാശ രൂപേണ പറഞ്ഞത്. ആ സിനിമ ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍ ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസുമായിരുന്നു.






