
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തില്‍ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിതെന്നും അത് തന്നെ ഒരു ഐക്കോണിക് വേഷത്തിലെത്താന്‍ കഴിയുന്നുവെന്നും ലത ശ്രീനിവാസ് കുറിച്ചു. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കില്‍ ധനുഷ് നായകനാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി യുവന് ശങ്കര്‍ രാജ പറഞ്ഞിരുന്നു.
അതേസമയം ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റന്‍ മില്ലര്‍'. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ജിവി പ്രകാശ് കുമാറാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഗീതം.സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.







Comments