
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്തനായ സംവിധായകനാണ് മണിരത്നം. സിനിമാ നിര്‍മ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയവാണെങ്കിലും ചിലത് വിജയം കാണാതെ പോയിട്ടുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു തമിഴ് ചിത്രം രാവണന്റെ ഹിന്ദി റീമേക്കായിരുന്ന രാവണ്‍. തമിഴ് രാവണ്‍ തെന്നിന്ത്യയില്‍ ആവറേജ് വിജയമായിരുന്നുവെങ്കിലും ഹിന്ദി പതിപ്പിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. അത് ശരിയായ തീരുമാനം അല്ലായിരുന്നു എന്നാണ് ഇപ്പോള്‍ മണിരത്നം പറയുന്നത്.
ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെ കുറിച്ച് മണിരത്നം സംസാരിച്ചത്. 'അക്കാലത്ത് പതിവല്ലാത്ത കാര്യമായിരുന്ന ചിത്രം മറ്റ് ഭാഷകളില്‍ റിമേക്ക് ചെയ്യുന്നത്. രാവണ്‍ ദ്വിഭാഷാ ചിത്രമാക്കിയത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടായി മാറി. ഹിന്ദി, തമിഴ് പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയി,' സംവിധായന് പറഞ്ഞു.
വിക്രം , ഐശ്വര്യ റായ് ബച്ചന് , പൃഥ്വിരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' രാവണന്' . ഹിന്ദിയില്‍ ' രാവണ്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിഷേക് ബച്ചന്, വിക്രം, ഐശ്വര്യ റായ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.






