
മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നസ്രിയ പങ്കുവെയ്ക്കാറുണ്ട്.
അങ്ങനെ നസ്റിയ ഏറ്റവും ഒടുവില്‍ പങ്കുവെച്ച ഒരു കുടുംബ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഫാസിലും ഭാര്യയും അവരുടെ നാല് മക്കളും, മരുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബ ചിത്രം. പക്ഷെ ആ ചിത്രത്തില്‍ എല്ലാവരുടെയും ആദ്യത്തെ ശ്രദ്ധ പോകുന്നത് ഫഹദിലേക്കാണ് എന്ന് കമന്റ് ബോക്സ് കണ്ടാല്‍ വ്യക്തമാകും. അയാളുടെ കണ്ണും നോട്ടവും ചിരിയും- കണ്ണെടുക്കാന്‍ തോന്നില്ല എന്നാണ് പലരും പറയുന്നത്.
ഫഹദ് അല്പം അധികം മെലിഞ്ഞിട്ടുണ്ട്, ഇപ്പോള്‍ കണ്ടാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പോലുണ്ട് എന്ന് പലരും കമന്റില്‍ പറയുന്നു. ഒരു പീസ്ഫുള് മിഡില്‍ക്ലാസ് ഫാമിലിയുടെ സന്തോഷം ഈ ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നുണ്ട് എന്നാണ് വേറെ ചിലരുടെ കമന്റുകള്‍. ഇതേ ഫോട്ടോ ഫഹദിന്റെ സഹോദരന് ഫര്ഹാന് ഫാസിലും ഷെയര്‍ ചെയ്തിട്ടുണ്ട്.






