ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ മുകേഷ് അംബാനി പൊതുജനങ്ങള്‍ക്കായി നവംമ്പര്‍ ഒന്നിനാണ് തുറന്നു നല്‍കിയത്.ആഡംബര ചടങ്ങുകളോടെ ഒക്ടോബര്‍ 31നു ജിയോ വേള്‍ഡ് പ്ലാസ ഉദ്ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ആലിയ, ദീപിക, കരീന തുടങ്ങിയ വന്‍ താരനിര തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എങ്കിലും പാപ്പരാസികളുടെ കണ്ണുകള്‍ വന്ന് പതിച്ചത് മുകേഷ് അംബാനിയുടെ മരുമകളിലാണ്. കാരണം എന്താണെന്നല്ലേ.. ഇളയ മകനായ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു ധരിച്ച വസ്ത്രം തന്നെ കാരണം.
മുകേഷ് അംബാനിയുടെ 'ഛോട്ടി ബാഹു' എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് കാരണം അവരുടെ വസ്ത്രധാരണം തന്നെയാണ്. രാധിക മര്‍ച്ചന്റ് ജിയോ വേള്‍ഡ് പ്ലാസയുടെ ഉദ്ഘാടനത്തിനെത്തിയത് 3,58,400 രൂപ വിലയുള്ള വസ്ത്രം ധരിച്ചായിരുന്നു. മോണിക്ക് ലുയിലിയറുടെ സ്ട്രാപ്പ്ലെസ് വെല്‍വെറ്റ് കോക്ടെയ്ല്‍ വസ്ത്രമാണ് രാധിക മര്‍ച്ചന്റിനെ സുന്ദരിയാക്കിയത്. മോണിക്ക ലുലിയര്‍ അമേരിക്കയിലെ മുന്‍നിര ഡിസൈനര്‍മാരില്‍ ഒരാളാണ്. പ്രിയങ്ക ചോപ്ര എമ്മ സ്റ്റോണ്‍, ബ്ലെയ്ക്ക് ലൈവ്ലി, ഗ്വിനെത്ത് പാല്‍ട്രോ, ടെയ്ലര് സ്വിഫ്റ്റ്, റീസ് വിതര്‍സ്പൂണ്‍, ജെസീക്ക ആല്‍ബ തുടങ്ങിയ സെലിബ്രിറ്റികള്‍ ലുയിലിയര് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്.
വി-നെക്ക് ആയിട്ടുള്ള സ്ട്രാപ്പ്ലെസ്, വെല്‍വെറ്റ് കോക്ടെയ്ല്‍ വസ്ത്രമാണ് രാധിക മര്‍ച്ചന്റിന്റെ വസ്ത്രം. ഈ വസ്ത്രം ബ്രാന്‍ഡിന്റെ 2023 ലെ റെഡി ടു വെയര്‍ ശേഖരത്തിന്രെ ഭാഗമാണ്. മുകേഷ് അംബാനിയുടെ മൂത്ത മരുമകള്‍ ശ്ലോക മേത്തയും മോണിക് ലുയിലിയര് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ഇരുവരുടെയും വസ്ത്രങ്ങളും അവരുടെ മനോഹരമായ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.






