
ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വെള്ളപ്പൊക്കത്തിൽ പെട്ടുപോയ രണ്ട് കുട്ടിക്കുരങ്ങുകളുടെ പരസ്പര സ്നേഹത്തിന്റെയും ഹൃദയഹാരിയായ രംഗങ്ങളുള്ള വീഡിയോയാണ് പലരുടേയും മനം കവര്‍ന്നത്.
പൂർണമായും നനഞ്ഞൊട്ടി വിറച്ചിരിക്കുന്ന ഈ കുട്ടിക്കുരങ്ങുകൾ പരസ്പരം ആശ്വസിപ്പിക്കുന്നതും ആരോ നീട്ടിയ കുപ്പിപ്പാല് മാറിമാറി കുടിക്കുന്നതും മനുഷ്യരെപ്പോലും അമ്പരപ്പിക്കുന്ന ക്ഷമയോടെയായിരുന്നു. ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് നേടിയത്.
നനഞ്ഞു വിറച്ചിരിക്കുന്ന കുട്ടിക്കുരങ്ങുകൾക്ക് ഒരാൾ കുപ്പിപാൽ കൊടുക്കുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പാൽകുപ്പിയുടെ അടപ്പ് തുറക്കുന്നത് മുതൽ ഈ കുട്ടികുരങ്ങുകൾ കാണിക്കുന്ന ക്ഷമ ആരെയും അമ്പരപ്പിക്കുന്നതാണ്.
കുപ്പി തുറന്നയുടൻ ആദ്യം പാൽ കുടിക്കുന്നത് കൂട്ടതിലെ ചെറിയ കുരങ്ങനാണ്. അമിതമായ വിശപ്പും ദാഹവും ഉണ്ടെങ്കിലും ആദ്യത്തെയാളുടെ വിശപ്പ് തീരുന്നത് വരെ രണ്ടാമത്തെ കുട്ടിക്കുരങ്ങ് ശാന്തനായി ക്ഷമയോടെ കാത്തിരിക്കുന്നു. പാൽ കുടിച്ച്ശേഷം ഇരുവരു തണുപ്പകറ്റാൻ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.






