
കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യത്തിലെ സഹകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
അതേസമയം നിതിഷിന്റെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും, സ്വാര്‍ത്ഥ താല്പര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു.






