മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് ഫാമിലി കൗണ്‍സിലറെ വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.സംഭവം നടന്നത് ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു. ഫാമിലി കൗണ്‍സിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കെണിയില്‍ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗണ്‍സിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണില്‍ അയച്ചുകൊടുത്ത ലൊക്കേഷനില്‍ എത്തുകയായിരുന്നു.
റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നല്‍കിയതോടെ തുടര്‍ന്ന് ഇയാളുടെ ബോധം നഷ്ടപ്പെട്ടു. ഉണരുമ്പോല്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയെ കൂടാതെ മറ്റ് മൂന്ന്‌പേര്‍ കൂടി റൂമിലുണ്ടായിരുന്നു. ശേഷം പരാതിക്കാരനെയും യുവതിയെയും ചേര്‍ത്ത് നിര്‍ത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ ഇടുക്കി പുതുശ്ശേരിപ്പടിക്കല്‍ പി.എസ് അഭിലാഷ് (28), കൊല്ലം നൗഫല്‍ മന്‍സില്‍ അല്‍ അമീന്‍ (23), ഇടുക്കി ചെരുവില്‍ പുത്തന്‍വീട് പി ആതിര (28), ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്.






