തിരുവനന്തപുരം: മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവാക്കൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഘർഷം. തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവിയം വീഥിയെ മാറ്റാൻ നഗരസഭയും സർക്കാരും ശ്രമിക്കുന്നതിനിടെയാണ് അനിഷ്ടസംഭവങ്ങള്‍ തുടര്‍ക്കഥയാണ്. മാനവീയം വീഥിയിൽ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘർഷങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രിയാണ് സംഘർഘം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദ്ദിച്ചു. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ്.അന്വേഷണം തുടങ്ങി. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ്അറിയിച്ചു. സംഘർഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു.
സംഘർഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല.. ഇന്നലെ ഈ സംഘർഷം ശ്രദ്ധയിൽപെട്ടയുടനെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൂന്തുറ സ്വദേശിയായ ഒരാൾ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. മർദ്ദനമേറ്റ ആൾ തന്നെയാണ് ഇതെന്നാണ് പോലീസി ന്റെ നിഗമനം. ഇയാളെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.

Comments